കോർണിഷ് സ്ട്രീറ്റിലെ അറ്റകുറ്റപ്പണികളുടെ മൂന്നാം ഘട്ടം പൂർത്തിയാക്കിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2025 ഒക്ടോബർ 19-നാണ് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
#أشغال: انتهاء المرحلة الثالثة من أعمال تأهيل وتحسين شارع الكورنيش، والتي تمتد من تقاطع حمد الكبير إلى تقاطع المسرح الوطني، حيث تم إعادة رصف الطبقة الإسفلتية وتجديد العلامات والخطوط الأرضية، بهدف توفير تجربة قيادة آمنة وتسهيل حركة التنقل.
— هيئة الأشغال العامة (@AshghalQatar) October 19, 2025
——
Ashghal announces the completion of… pic.twitter.com/p41EXWRrZ7
മൂന്നാം ഘട്ടത്തിന്റെ ഭാഗമായി കോർണിഷ് സ്ട്രീറ്റിൽ ഗ്രാൻഡ് ഹമദ് ഇന്റർസെക്ഷൻ മുതൽ നാഷണൽ തീയറ്റർ ഇന്റർസെക്ഷൻ വരെയുള്ള മേഖലയിലാണ് അറ്റകുറ്റപ്പണികളും റോഡ് നവീകരണവും നടത്തിയിരിക്കുന്നത്.
ഈ മേഖലയിലെ റോഡിൻറെ ടാർ പാളി പുനഃസ്ഥാപിക്കുകയും, റോഡിലെ അടയാളങ്ങളും ലയിനുകളും നവീകരിക്കുകയും ചെയ്തിട്ടുണ്ട്. യാത്രികർക്ക് കൂടുതൽ സുരക്ഷിതമായ ഡ്രൈവിംഗ് സാഹചര്യങ്ങൾ ഒരുക്കുന്നതിനായാണ് ഈ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.
Cover Image: @AshghalQatar

