യു എ ഇ: ഫ്ലാഗ് ഡേയുടെ ഭാഗമായി ഗ്ലോബൽ വില്ലേജിൽ ഡ്രോൺ ഷോ സംഘടിപ്പിക്കും

GCC News

യു എ ഇയുടെ ദേശീയ പതാക ദിനം ആചരിക്കുന്നതിന്റെ ഭാഗമായി 2025 നവംബർ 3-ന് ഗ്ലോബൽ വില്ലേജിൽ പ്രത്യേക ഡ്രോൺ ഷോ സംഘടിപ്പിക്കും. 2025 നവംബർ 1-നാണ് ഗ്ലോബൽ വില്ലേജ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2025 നവംബർ 3-ന് രാത്രി 8:30-നാണ് ഗ്ലോബൽ വില്ലേജിൽ വെച്ച് ഈ പ്രത്യേക ഡ്രോൺ ഷോ സംഘടിപ്പിക്കുന്നത്. നൂറുകണക്കിന് ഡ്രോണുകൾ ഈ ഷോയിൽ പങ്കെടുക്കും.

ഈ ഷോയുടെ ഭാഗമായി ഡ്രോണുകൾ ഉപയോഗിച്ച് യു എ ഇയുടെ ദേശീയ പതാക ഉൾപ്പടെ കണ്ണഞ്ചിപ്പിക്കുന്ന വിവിധ വർണ്ണ രൂപങ്ങൾ ഗ്ലോബൽ വില്ലേജിന്റെ മാനത്ത് തെളിയിക്കുന്നതാണ്. മേഖലയിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക വിനോദ വാണിജ്യ മേളയായ ഗ്ലോബൽ വില്ലേജിന്റെ മുപ്പതാം സീസൺ 2025 ഒക്ടോബർ 15-നാണ് ആരംഭിച്ചത്.