ദുബായ്: സ്മാർട്ട് ആപ്പുകളിലൂടെ ടാക്സി ബുക്ക് ചെയ്യുന്നതിനുള്ള നിരക്ക് പരിഷ്‌കരിച്ചതായി RTA

featured GCC News

സ്മാർട്ട് ആപ്പുകളിലൂടെ ടാക്സി ബുക്ക് ചെയ്യുന്നതിനുള്ള നിരക്ക് പരിഷ്‌കരിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2025 നവംബർ 5-നാണ് ദുബായ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

സ്മാർട്ട് ആപ്പുകളിലൂടെ ടാക്സി ബുക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട നിരക്കുകൾ താഴെ പറയുന്ന രീതിയിലാണ് പരിഷ്‌കരിച്ചിരിക്കുന്നത്:

തിങ്കൾ മുതൽ വ്യാഴം വരെ

  • തിരക്കേറിയ സമയങ്ങളിൽ (രാവിലെ 8:00 മുതൽ 9.59 വരെ, വൈകീട്ട് 4:00 മണി മുതൽ രാത്രി 7.59 വരെ) – ബുക്കിംഗ് ഫീ 7.50 ദിർഹം. അടിസ്ഥാന നിരക്ക് 5 ദിർഹം.
  • തിരക്കില്ലാത്ത സമയങ്ങളിൽ (രാവിലെ 6:00 മുതൽ 7.59 വരെ, രാവിലെ 10:00 മുതൽ വൈകീട്ട് 3:59 വരെ) – ബുക്കിംഗ് ഫീ 4 ദിർഹം. അടിസ്ഥാന നിരക്ക് 5 ദിർഹം.
  • രാത്രി സമയങ്ങളിൽ (രാത്രി 10:00 മുതൽ രാവിലെ 5:59 വരെ) – ബുക്കിംഗ് ഫീ 4.50 ദിർഹം. അടിസ്ഥാന നിരക്ക് 5.50 ദിർഹം.

വെള്ളിയാഴ്ചകളിൽ

  • തിരക്കേറിയ സമയങ്ങളിൽ (രാവിലെ 8:00 മുതൽ 9.59 വരെ, വൈകീട്ട് 4:00 മണി മുതൽ രാത്രി 9.59 വരെ) – ബുക്കിംഗ് ഫീ 7.50 ദിർഹം. അടിസ്ഥാന നിരക്ക് 5 ദിർഹം.
  • തിരക്കില്ലാത്ത സമയങ്ങളിൽ (രാവിലെ 6:00 മുതൽ 7.59 വരെ, രാവിലെ 10:00 മുതൽ വൈകീട്ട് 3:59 വരെ) – ബുക്കിംഗ് ഫീ 4 ദിർഹം. അടിസ്ഥാന നിരക്ക് 5 ദിർഹം.
  • രാത്രി 10:00 മുതൽ രാത്രി 11:59 വരെ – ബുക്കിംഗ് ഫീ 7.50 ദിർഹം. അടിസ്ഥാന നിരക്ക് 5.50 ദിർഹം.
  • രാത്രി സമയങ്ങളിൽ (അർദ്ധരാത്രി മുതൽ രാവിലെ 5:59 വരെ) – ബുക്കിംഗ് ഫീ 4.50 ദിർഹം. അടിസ്ഥാന നിരക്ക് 5.50 ദിർഹം.

ശനി, ഞായർ ദിവസങ്ങളിൽ

  • തിരക്കേറിയ സമയങ്ങളിൽ (വൈകീട്ട് 4:00 മണി മുതൽ രാത്രി 9.59 വരെ) – ബുക്കിംഗ് ഫീ 7.50 ദിർഹം. അടിസ്ഥാന നിരക്ക് 5 ദിർഹം.
  • രാത്രി 10:00 മുതൽ രാത്രി 11:59 വരെ – ബുക്കിംഗ് ഫീ 7.50 ദിർഹം. അടിസ്ഥാന നിരക്ക് 5.50 ദിർഹം.
  • തിരക്കില്ലാത്ത സമയങ്ങളിൽ (രാവിലെ 6:00 മുതൽ 7.59 വരെ, രാവിലെ 8:00 മുതൽ 9.59 വരെ, രാവിലെ 10:00 മുതൽ വൈകീട്ട് 3:59 വരെ) – ബുക്കിംഗ് ഫീ 4 ദിർഹം. അടിസ്ഥാന നിരക്ക് 5 ദിർഹം.
  • രാത്രി സമയങ്ങളിൽ (അർദ്ധരാത്രി മുതൽ രാവിലെ 5:59 വരെ) – ബുക്കിംഗ് ഫീ 4.50 ദിർഹം. അടിസ്ഥാന നിരക്ക് 5.50 ദിർഹം.

സ്മാർട്ട് ആപ്പുകളിലൂടെ ടാക്സി ബുക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട നിരക്കുകൾ മാത്രമാണ് പരിഷ്കരിച്ചിരിക്കുന്നത്. ഇ-ഹൈൽ ടാക്സികളുമായി ബന്ധപ്പെട്ട ഏറ്റവും ചുരുങ്ങിയ നിരക്ക് 13 ദിർഹമാണ്.