റിയാദ് സീസൺ 2025-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം രണ്ട് ദശലക്ഷം പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി.
الرياض تجمع العالم 🔥
— TURKI ALALSHIKH (@Turki_alalshikh) November 5, 2025
2 مليون زائر لمناطق وفعاليات #موسم_الرياض منذ انطلاقه وفي اقل من شهر فقط
تجارب وفعاليات عالمية أكثر جايتكم بالطريق، استعدوا 😎#RiyadhSeason brings the world together 🔥
Over 2 million visitors in under one month, more global experiences are coming your… pic.twitter.com/QmebDWDtcF
2025 നവംബർ 5-നാണ് റിയാദ് സീസൺ അധികൃതർ ഇക്കാര്യം അറിയിച്ചത്. റിയാദ് സീസൺ 2025-ന്റെ ആദ്യ മൂന്നു ആഴ്ചകളിലെ കണക്കുകൾ പ്രകാരമാണിത്.

സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി (GEA) ചെയർമാൻ തുർക്കി അൽ ഷെയ്ഖാണ് ഇക്കാര്യം അറിയിച്ചത്. ലോകത്തെ തന്നെ ഏറ്റവും വലിയ വിനോദപരിപാടികളിലൊന്നായി റിയാദ് സീസൺ മാറുന്നതിന്റെ തെളിവാണ് ഈ നേട്ടമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

2025 ഒക്ടോബർ 10-നാണ് റിയാദ് സീസണിന്റെ ആറാമത് പതിപ്പ് ആരംഭിച്ചത്. അതിഗംഭീരമായ ഒരു ഗ്ലോബൽ പരേഡിന്റെ അകമ്പടിയോടെയാണ് ആറാമത് റിയാദ് സീസൺ ആരംഭിച്ചത്.
പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിനോദ പരിപാടികളിലൊന്നായ റിയാദ് സീസണിന്റെ ഇത്തവണത്തെ പതിപ്പിൽ 11 വ്യത്യസ്ത വിനോദ മേഖലകൾ ഉൾപ്പെടുത്തുന്നതാണ്. ഇതിന് പുറമെ 15 വേൾഡ്-ക്ലാസ് ചാംപ്യൻഷിപ്പുകൾ, 34 പ്രദർശനങ്ങൾ തുടങ്ങിയവയും ഇത്തവണത്തെ റിയാദ് സീസണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Cover Image: Riyadh Season.

