വടക്കൻ മേഖലകളിലെ റോഡ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2025 നവംബർ 10-നാണ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
#أشغال تعلن اكتمال تنفيذ جميع أعمال مشروع تحسين الطرق في المناطق الشمالية.
— هيئة الأشغال العامة (@AshghalQatar) November 10, 2025
يهدف المشروع إلى تلبية احتياجات مدروسة بمناطق مختلفة شمال #قطر مثل تحسين الشوارع الدائمة وإنشاء طرق مؤقتة وتوفير عناصر السلامة وأعمال شبكات البنية التحتية.https://t.co/EPmFheDDSw pic.twitter.com/nR49G8jbWr
ഖത്തറിലെ വടക്കൻ മേഖലകളിൽ കൂടുതൽ ഗതാഗത സംവിധാനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രവർത്തനം. ഇതിന്റ ഭാഗമായി ഈ മേഖലയിൽ ആകെ 84 കിലോമീറ്റർ നീളത്തിൽ പുതിയ റോഡുകൾ നിർമ്മിച്ചിട്ടുണ്ട്.
ഇതോടൊപ്പം ഈ മേഖലയിൽ 746 സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചതായും, കാറുകൾ, ബസുകൾ എന്നിവയ്ക്കായി 22600-ലധികം പാർക്കിംഗ് ഇടങ്ങൾ നിർമ്മിച്ചതായും, കാൽനടയാത്രികർ, സൈക്കിൾ യാത്രികർ എന്നിവർക്കായുള്ള പാതകൾ ഒരുക്കിയതായും അതോറിറ്റി കൂട്ടിച്ചേർത്തു.

