ഈദ് അൽ എത്തിഹാദ് 2025: യു എ ഇയിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

featured GCC News

യു എ ഇയുടെ 54-മത് ദേശീയ ദിനാഘോഷങ്ങളുടെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി രാജ്യത്തെ പൊതു, സ്വകാര്യ വിദ്യാലയങ്ങളുടെ അവധിദിനങ്ങൾ സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകി. 2025 നവംബർ 17-നാണ് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, 2025 ഡിസംബർ 1, തിങ്കളാഴ്ച, 2025 ഡിസംബർ 2, ചൊവ്വാഴ്ച എന്നീ ദിനങ്ങളിൽ യു എ ഇയിലെ പൊതു, സ്വകാര്യ വിദ്യാലയങ്ങൾക്ക് നാഷണൽ ഡേയുമായി ബന്ധപ്പെട്ട ഔദ്യോഗിക അവധിദിനങ്ങളായിരിക്കും.

അവധിയ്ക്ക് ശേഷം വിദ്യാലയങ്ങളുടെ പ്രവർത്തനം 2025 ഡിസംബർ 3, ബുധനാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്.