2025-ന്റെ ആദ്യ ഒമ്പത് മാസങ്ങളിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (DXB) 70.1 ദശലക്ഷം അതിഥികളെ സ്വാഗതം ചെയ്തു.
Dubai International (DXB) achieved the highest quarterly traffic in Q3 2025, welcoming 24.2 million guests between July and September – a 1.9% increase year-on-year. The strong third-quarter performance lifted total traffic for the first nine months to 70.1 million guests,… pic.twitter.com/gzorUh1ANC
— Dubai Media Office (@DXBMediaOffice) November 19, 2025
കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ അപേക്ഷിച്ച് യാത്രികരുടെ എണ്ണത്തിൽ 2.1 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 2025 നവംബർ 19-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചരിത്രത്തിൽ ഒരു പാദത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന യാത്രികരുടെ എണ്ണം എന്ന നേട്ടത്തിനും ഈ വർഷത്തിലെ മൂന്നാം പാദം സാക്ഷ്യം വഹിച്ചിട്ടുണ്ട്. 2025 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മൂന്ന് മാസത്തെ കാലയളവിൽ മാത്രം 24.2 ദശലക്ഷം യാത്രികർ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്തിട്ടുണ്ട്.

