ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കി നൽകുന്ന ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് ഷാർജ പോലീസ് പ്രഖ്യാപനം നടത്തി. 2025 നവംബർ 27-നാണ് ഷാർജ പോലീസ് ഇക്കാര്യം അറിയിച്ചത്.
تزامناً مع عيد الاتحاد الـ 54
— شرطة الشارقة (@ShjPolice) November 27, 2025
شرطة الشارقة تعلن الإعفاء عن النقاط المرورية للمخالفات المرتكبة قبل 1 ديسمبر 2025https://t.co/8c49sFHG6e pic.twitter.com/U5uSdgVATB
യു എ ഇയുടെ അമ്പത്തിനാലാമത് ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ടാണ് (ഈദ് അൽ ഇത്തിഹാദ്) ഷാർജ പോലീസ് ഇത്തരം ഒരു പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ പദ്ധതി പ്രകാരം 2025 ഡിസംബർ 1-ന് മുൻപായി നടത്തിയിട്ടുള്ള ഗതാഗത നിയമലംഘങ്ങളുമായി ബന്ധപ്പെട്ട ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കുന്നതിന് പൊതുജനങ്ങൾക്ക് അവസരം ലഭിക്കുന്നതാണ്. 2026 ജനുവരി 10-ന് മുൻപായി എല്ലാ പിഴ തുകകളും അടച്ച് തീർക്കുന്ന വാഹന ഉടമകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.
ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തപ്പെട്ടിട്ടുള്ള ബ്ലാക്ക് പോയിന്റുകൾ ഒഴികെയുള്ള എല്ലാ ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ഈ പദ്ധതിയുടെ കീഴിൽ ഒഴിവാക്കി നൽകുന്നതാണ്.

