യു എ ഇ: അമ്പത്തിനാലാമത് ഈദ് അൽ എത്തിഹാദ് ആഘോഷിച്ചു

featured GCC News

യു എ ഇയുടെ അമ്പത്തിനാലാമത് ദേശീയദിനത്തിന്റെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായുള്ള ഔദ്യോഗിക പൊതു ആഘോഷപരിപാടികൾ 2025 ഡിസംബർ 2-ന് അബുദാബിയിൽ വെച്ച് സംഘടിപ്പിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അബുദാബിയിലെ സായിദ് നാഷണൽ മ്യൂസിയത്തിൽ വെച്ചാണ് അമ്പത്തിനാലാമത് ഈദ് അൽ എത്തിഹാദ് ഔദ്യോഗിക പൊതു ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്.

Source: WAM.

‘യുണൈറ്റഡ്’ എന്ന ആശയത്തിലൂന്നി സംഘടിപ്പിച്ച ഈ ആഘോഷപരിപാടികളിൽ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുത്തു.

Source: WAM.

യു എ ഇ പ്രസിഡന്റിന് പുറമെ യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഫുജൈറ ഭരണാധികാരിയും, സുപ്രീം കൗൺസിൽ അംഗവുമായ H.H. ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി, ഉം അൽ ഖുവൈൻ ഭരണാധികാരിയും, സുപ്രീം കൗൺസിൽ അംഗവുമായ H.H. ഷെയ്ഖ് സഊദ് ബിൻ റാഷിദ് അൽ മുഅല്ല, റാസ്‌ അൽ ഖൈമ ഭരണാധികാരിയും, സുപ്രീം കൗൺസിൽ അംഗവുമായ H.H. ഷെയ്ഖ് സഊദ് ബിൻ സഖർ അൽ ഖാസിമി, വൈസ് പ്രസിഡന്റും, ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രെസിഡെൻഷ്യൽ കോർട്ട് ചെയർമാനുമായ H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, വിവിധ എമിറേറ്റുകളിലെ കിരീടാവകാശികൾ, മറ്റു നേതാക്കൾ, വിശിഷ്ടാതിഥികൾ തുടങ്ങിയവർ ഈ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തു.

Source: WAM.

യു എ ഇ എന്ന രാജ്യത്തിന്റെ ഒത്തൊരുമ, കൂട്ടായ പ്രവർത്തനം, സ്ഥാപക പിതാക്കളുടെ ദർശനങ്ങൾ, സുസ്ഥിരതയിലൂന്നിയുള്ള രാജ്യത്തിന്റെ ഇതുവരെയുള്ള പ്രയാണം, യു എ ഇയുടെ ഉജ്ജ്വലമായ പൈതൃകം എന്നിവ എടുത്ത് കാട്ടുന്ന രീതിയിലാണ് ഈ ഈദ് അൽ എത്തിഹാദ് ഔദ്യോഗിക ചടങ്ങ് സംഘടിപ്പിച്ചത്.

Source: WAM.

യു എ ഇയുടെ സ്ഥാപക പിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പാരമ്പര്യം, യു എ ഇ എന്ന രാജ്യത്തിൻറെ സൃഷ്ടിയിലേക്ക് നയിച്ച ആദ്ദേഹം പുലർത്തിയിരുന്ന മൂല്യങ്ങൾ എന്നിവയെ ഈ ചടങ്ങിൽ പ്രത്യേകം ആദരിച്ചു.

ഈ ഔദ്യോഗിക ദേശീയ ദിനാഘോഷ ചടങ്ങുകൾ എല്ലാ ഈദ് അൽ എത്തിഹാദ് ഔദ്യോഗിക ഡിജിറ്റൽ പ്രതലങ്ങളിലൂടെയും തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു.