ഇന്ത്യ – ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (CEPA) കരടിന് ഷൂറ കൗൺസിൽ അംഗീകാരം നൽകി. 2025 ഡിസംബർ 10-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
The Shura Council today discusses the draft Comprehensive Economic Partnership Agreement between the Governments of the Sultanate of #Oman and the Republic of #India.https://t.co/T8xWmCWk8r pic.twitter.com/A7vflO1nYi
— Oman News Agency (@ONA_eng) December 10, 2025
ഡിസംബർ 10-ന് ചേർന്ന ഒമാൻ ഷൂറ കൗൺസിൽ യോഗത്തിൽ ഇന്ത്യ – ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ചർച്ച ചെയ്തിരുന്നു. ഈ CEPA കരട് കരാറിന് ഷൂറ കൗൺസിൽ അംഗീകാരം നൽകുകയും, തുടർ നടപടികൾക്കായി മന്ത്രിമാരുടെ കൗൺസിലിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.

ഈ കരാർ മൂലം ഒമാനിൽ ഉണ്ടാകാനിടയുള്ള സാമ്പത്തിക അവസരങ്ങൾ, വെല്ലുവിളികൾ തുടങ്ങിയവ യോഗം വിലയിരുത്തി. ഈ കരാർ ഒമാനിലെ ചെറുകിട, ഇടത്തരം സംരംഭ മേഖലയിൽ ഉണ്ടാക്കാനിടയുള്ള സ്വാധീനത്തെക്കുറിച്ചും ഷൂറ കൗൺസിൽ യോഗം ചർച്ച ചെയ്തു.
Cover Image: Oman News Agency.

