എമിറേറ്റിലുടനീളമുള്ള ട്രാഫിക് സിഗ്നലുകൾ വൃത്തിയാക്കുന്നതിനായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
RTA launches a pilot operation to clean traffic signals across Dubai using drone technology. The initiative cuts operational time by up to 50%, with the drone completing the cleaning of a single side in just 3 to 4 minutes, while enhancing safety, lowering operational costs, and… pic.twitter.com/CrxjfwTbEz
— Dubai Media Office (@DXBMediaOffice) December 16, 2025
ഡ്രോൺ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ട് ട്രാഫിക് സിഗ്നലുകൾ വൃത്തിയാക്കുന്നതിനുള്ള ഒരു പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ RTA ആരംഭിച്ചിട്ടുണ്ട്.

ട്രാഫിക് സിഗ്നലുകൾ വൃത്തിയാക്കുന്നതിനു വേണ്ടിവരുന്ന സമയം അമ്പത് ശതമാനത്തോളം കുറയ്ക്കുന്നതിന് ഈ പദ്ധതി സഹായകമാകുമെന്ന് RTA അറിയിച്ചു. ട്രാഫിക് സിഗ്നലുകളുടെ ഒരു വശം വൃത്തിയാക്കുന്നതിന് ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് കൊണ്ട് മൂന്ന് മുതൽ നാല് മിനിറ്റ് വരെ മാത്രമാണ് സമയമെടുക്കുന്നതെന്നും RTA കൂട്ടിച്ചേർത്തു.
ഇത് പ്രവർത്തനച്ചെലവുകൾ കുറയ്ക്കുന്നതിനും, സുരക്ഷ ഉറപ്പാക്കുന്നതിനും, വെള്ളം, ഇന്ധനം എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെ സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും കാരണമാകുന്നതായി അധികൃതർ അറിയിച്ചിട്ടുണ്ട്.
Cover Image: Dubai Media Office.

