സിക്സ് ഫ്ലാഗ്‌സ് ഖിദ്ദിയ സിറ്റിയുടെ നിർമ്മാണം പൂർത്തിയായതായി സൗദി അധികൃതർ അറിയിച്ചു. 2025 ഡിസംബർ 22-നാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം അറിയിച്ചത്.
#المؤتمر_الصحفي_الحكومي الـ30 يستعرض المستجدات الوطنية وتطورات مشروع مدينة القدية.https://t.co/t66xtpnwac#واس pic.twitter.com/ZFppyCNbXE
— واس العام (@SPAregions) December 22, 2025
സിക്സ് ഫ്ലാഗ്‌സ് ഖിദ്ദിയ സിറ്റിയുടെ നിർമ്മാണം പൂർത്തിയാക്കിയതായി ഖിദ്ദിയ ഇൻവെസ്റ്റ്മെന്റ് കമ്പനി മാനേജിങ് ഡയറക്ടർ അബ്ദുല്ല അൽ ദാവൂദാണ് പ്രഖ്യാപനം നടത്തിയത്. സൗദി മിനിസ്റ്റർ ഓഫ് മീഡിയ സൽമാൻ അൽ ദോസരി പങ്കെടുത്ത ഒരു സർക്കാർ പത്രസമ്മേളനത്തിൽ വെച്ചാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.
സിക്സ് ഫ്ലാഗ്‌സ് ഖിദ്ദിയ സിറ്റി പൂർത്തിയാക്കിയതായും അക്വാഅറേബ്യയുടെ നിർമ്മാണം 95 ശതമാനം പൂർത്തിയായതായും അദ്ദേഹം അറിയിച്ചു. സിക്സ് ഫ്ലാഗ്‌സ് ഖിദ്ദിയ സിറ്റി 2025 ഡിസംബർ 31-ന് ഔദ്യോഗികമായി തുറന്ന് കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിയാദിലെ മൾട്ടി-ബില്യൺ-ഡോളർ വിനോദകേന്ദ്രമായ ഖിദ്ദിയ സിറ്റിയിലാണ് സിക്സ് ഫ്ലാഗ്‌സ് ഖിദ്ദിയ സിറ്റി തീം പാർക്ക് ഒരുക്കിയിരിക്കുന്നത്.
ലോകത്തെ ഏറ്റവും ഉയരമേറിയതും, നീളമേറിയതും, വേഗതയേറിയതുമായ റോളർ കോസ്റ്ററായ ഫാൽക്കൻസ് ഫ്ലൈറ്റ് എന്ന റോളർ കോസ്റ്റർ സിക്സ് ഫ്ലാഗ്‌സ് ഖിദ്ദിയ സിറ്റിയുടെ പ്രത്യേകതകളിലൊന്നാണ്.
Cover Image: Saudi Press Agency.

