ഖത്തർ പോസ്റ്റ് സ്ഥാപിച്ചതിന്റെ എഴുപത്തിയഞ്ചാമത് വാർഷികത്തോടനുബന്ധിച്ച് ഒരു പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി. ഖത്തർ പോസ്റ്റൽ സർവീസസ് കമ്പനിയാണ് (ഖത്തർ പോസ്റ്റ്) ഈ സ്മാരക സ്റ്റാമ്പ് പുറത്തിറക്കിയത്.
لقطات من حفل تدشين #طابع #بريد_قطر التذكاري بمناسبة مرور 75 عامًا على التأسيس. إرثٌ ممتد منذ 1950، ومسيرةٌ متواصلة في خدمة الأفراد والمؤسسات. pic.twitter.com/luDGbrWTi8
— QATAR POST📦 الشركة القطرية للخدمات البريدية (@QATAR_POST) December 28, 2025
2025 ഡിസംബർ 28-നാണ് ഖത്തർ പോസ്റ്റ് ഇക്കാര്യം അറിയിച്ചത്. 1950 മുതൽ ഇന്ന് വരെയുള്ള ഖത്തർ പോസ്റ്റിന്റെ പ്രയാണത്തെ ഈ സ്റ്റാമ്പ് അടയാളപ്പെടുത്തുന്നു.



ഈ സ്മാരക സ്റ്റാമ്പ്, ഇതിനോടൊപ്പം പുറത്തിറക്കിയിട്ടുള്ള സ്വർണ്ണ പതക്കം എന്നിവ ഖത്തർ പോസ്റ്റ് ഓൺലൈൻ സ്റ്റോറിൽ നിന്നോ, ഖത്തർ പോസ്റ്റ് വെബ്സൈറ്റിൽ നിന്നോ, ജനറൽ പോസ്റ്റ് ഓഫീസ് ബിൽഡിങ്ങിൽ സ്ഥിതി ചെയ്യുന്ന സ്റ്റാമ്പ് കളക്ടര്സ് ഓഫീസിൽ നിന്നോ വാങ്ങാവുന്നതാണ്.
Cover Image: @QATAR_POST

