പുതുവർഷവുമായി ബന്ധപ്പെട്ട് 2026 ജനുവരി 1, വ്യാഴാഴ്ച എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) വ്യക്തമാക്കി. 2025 ഡിസംബർ 29-നാണ് RTA ഇക്കാര്യം അറിയിച്ചത്.
#RTA has announced the operating hours for all services during the New Year holiday on 1st January 2026. The announced timings cover Customer Happiness Centres, paid public parking facilities, public bus services, Dubai Metro and Dubai Tram services, marine transport services, as… pic.twitter.com/jdUmxpO023
— RTA (@rta_dubai) December 29, 2025
ഈ അറിയിപ്പ് പ്രകാരം 2026 ജനുവരി 1-ന് ദുബായിലെ ബഹുനില പാർക്കിംഗ് സംവിധാനങ്ങൾ, അൽ ഖൈൽ ഗേറ്റ് N-365 എന്നിവ ഒഴികെയുള്ള പാർക്കിംഗ് ഇടങ്ങൾ സൗജന്യമായിരിക്കും.
2026 ജനുവരി 2, വെള്ളിയാഴ്ച മുതൽ പാർക്കിംഗ് ഫീസ് തിരികെ ഏർപ്പെടുത്തുന്നതാണ്.

