റിയാദ് എയറുമായി ചേർന്ന് സൗദി പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി. 2025 ഡിസംബർ 30-നാണ് സൗദി പോസ്റ്റ് ഇക്കാര്യം അറിയിച്ചത്.
أصدر البريد السعودي #سبل بالتعاون مع @RiyadhAir طابعًا تذكاريًا يوثق انطلاق أولى رحلات #طيران_الرياض في 26 أكتوبر 2025 ✈️ pic.twitter.com/h51wEtUwBD
— البريد السعودي | سبل (@SPL_KSA_online) December 30, 2025
2025 ഒക്ടോബർ 26-ന് നടന്ന റിയാദ് എയറിന്റെ ഉദ്ഘാടന പറക്കലുമായി ബന്ധപ്പെട്ടാണ് ഈ പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കിയിരിക്കുന്നത്.

മൂന്ന് റിയാൽ മൂല്യമുള്ള അഞ്ച് സ്മാരക സ്റ്റാമ്പുകളാണ് ഈ ശ്രേണിയിൽ പുറത്തിറക്കിയിരിക്കുന്നത്.
റിയാദ് എയർ സർവീസുകൾ ആരംഭിച്ച നിമിഷം സൗദി അറേബ്യയുടെ വ്യോമയാന ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു നാഴികക്കല്ലാണെന്ന് സൗദി പോസ്റ്റ് ജനറൽ മാനേജർ ഫഹദ് അൽ അബ്ദുൽഅസീസ് ചൂണ്ടിക്കാട്ടി.
റിയാദ് എയറിന്റെ പൂർണ്ണ ഉടമസ്ഥാവകാശം സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിനാണ്. റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ വിമാനത്താവളമാണ് ഈ എയർലൈൻ പ്രധാന ഹബ്ബായി ഉപയോഗിക്കുന്നത്.
2030-ഓടെ 100-ൽ പരം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്നതിനാണ് റിയാദ് എയർ പദ്ധതിയിടുന്നത്. സൗദി അറേബ്യയുടെ എണ്ണ-ഇതര ആഭ്യന്തര ഉത്പാദന വളര്‍ച്ചയിൽ ഏതാണ്ട് 20 ബില്യൺ സംഭാവന ചെയ്യുന്നതിനും, നേരിട്ടും, അല്ലാതെയും ഏതാണ്ട് രണ്ട് ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും റിയാദ് എയർ ലക്ഷ്യമിടുന്നു.
Cover Image: @SPL_KSA_online.

