യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി. 2026 ജനുവരി 4-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
In the presence of the UAE President, Mohammed bin Rashid meets with current and former ministers who have served alongside him over the past two decades. The meeting, held at Zabeel Palace, marks the 20th anniversary of His Highness assuming the office of Prime Minister on 5… pic.twitter.com/hizfJM61Tm
— Dubai Media Office (@DXBMediaOffice) January 4, 2026
യു എ ഇ പ്രധാനമന്ത്രിയായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ചുതമതലയേറ്റത്തിന്റെ ഇരുപതാം വാർഷികവേളയിലായിരുന്നു ഈ കൂടിക്കാഴ്ച.

യു എ ഇ പ്രധാനമന്ത്രിയായി ഇരുപത് വർഷം പൂർത്തിയാക്കിയ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദിനെ യു എ ഇ പ്രസിഡൻ്റ് അഭിനന്ദിച്ചു. തന്റെ സമർപ്പിത സേവനം തുടരാൻ അദ്ദേഹത്തിന് ആരോഗ്യവും ക്ഷേമവും തുടർന്നും ഉണ്ടാകട്ടെയെന്ന് യു എ ഇ പ്രസിഡൻ്റ് ആശംസിച്ചു.

2006 ജനുവരി 5-നാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് യു എ ഇ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. രണ്ട് പതിറ്റാണ്ടിനിടയിൽ തന്നോടൊപ്പം സേവനമനുഷ്ഠിച്ച മുൻ മന്ത്രിമാരുമായും, നിലവിലെ മന്ത്രിമാരുമായും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് കൂടിക്കാഴ്ച നടത്തി.
WAM [Cover Image: Dubai Media Office.]

