സൗദി അറേബ്യ: ജനുവരി 20 മുതൽ അന്തരീക്ഷ താപനില താഴും

GCC News

2026 ജനുവരി 20, ചൊവാഴ്ച മുതൽ രാജ്യത്തിൻറെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷ താപനില താഴാൻ സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ജനുവരി 20 മുതൽ ജനുവരി 22 വരെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇത് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരാനിടയുണ്ടെന്നും, അന്തരീക്ഷ താപനില ഗണ്യമായി താഴുമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.

അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്സ്, തബൂക്, ഹൈൽ എന്നിവിടങ്ങളിലും, മദീനയുടെ വടക്കൻ മേഖലകളിലും താഴ്ന്ന താപനില 2°C മുതൽ മൈനസ് 2°C വരെയായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.