ഗതാഗതക്കുരുക്കും മലിനീകരണവും കുറയ്ക്കുന്നതിനായി മസ്കറ്റ് മുനിസിപ്പാലിറ്റി പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. 2026 ജനുവരി 22-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.
في إطار الدراسة المرورية التي تنفذها#بلدية_مسقط وضمن الجهود العالمية لتقليل
— بلدية مسقط (@M_Municipality) January 22, 2026
الانبعاثات الكربونية، تشجع البلدية على تبني
البدائل الصديقة للبيئة في التنقل بهدف تقليل
الازدحام والانبعاثات وتحسين جودة الحياة، مما
يساهم في بناء منظومة تنقّل أكثر كفاءة واستدامة للجميع. pic.twitter.com/x1OE8GabQt
നിലവിൽ മുനിസിപ്പാലിറ്റി നടത്തുന്ന ട്രാഫിക് പഠനങ്ങളുടെ ഭാഗമായാണ് ഇത്തരം സുസ്ഥിരമായ ഗതാഗത മാർഗ്ഗങ്ങൾ പരമാവധി ഉപയോഗപ്പെടുത്താൻ നിവാസികളോടും, സന്ദർശകരോടും അധികൃതർ ആഹ്വാനം ചെയ്തത്.
ഇതിന്റെ ഭാഗമായി നടത്തം, സൈക്ലിംഗ്, പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ, കാർ പൂളിങ് തുടങ്ങിയ രീതികൾ പ്രയോജനപ്പെടുത്താനാണ് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരം ഗതാഗത സംവിധാനങ്ങൾ പരമാവധി തിരഞ്ഞെടുക്കുന്നത് നഗരത്തിന്റെയും പരിസ്ഥിതിയുടെയും ഭാവി രൂപപ്പെടുത്താൻ സഹായിക്കുമെന്ന് മുനിസിപ്പാലിറ്റി നിവാസികളെ ഓർമ്മപ്പെടുത്തി.
Cover Image: @M_Municipality.

