വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2026 ജനുവരി 29-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
حالة الطقس المتوقعة لعطلة نهاية الأسبوع qatarweather#قطر#أرصاد_قطر
— أرصاد قطر (@qatarweather) January 29, 2026
Weather forecast for the weekend#Qatar#qatarweather pic.twitter.com/24PCpZX0AM
ഈ അറിയിപ്പ് പ്രകാരം ഖത്തറിൽ 2026 ജനുവരി 30, 31 തീയതികളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഈ കാലയളവിൽ കടൽ പ്രക്ഷുബ്ധമാകാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
വാരാന്ത്യത്തിൽ കുറഞ്ഞ അന്തരീക്ഷ താപനില 13°C, കൂടിയ താപനില 25°C എന്നിങ്ങനെയായിരിക്കുമെന്നും ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

