യു എ ഇ – കുവൈറ്റ് ഉഭയകക്ഷി ബന്ധങ്ങളുടെ ആഘോഷം: പ്രത്യേക പാസ്സ്‌പോർട്ട് സ്റ്റാമ്പുമായി GDRFA

featured GCC News

യു എ ഇ – കുവൈറ്റ് ഉഭയകക്ഷി ബന്ധങ്ങളുടെ ആഘോഷത്തിന്റെ ഭാഗമായി ദുബായിലെത്തുന്ന യാത്രികരുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് കൊണ്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) സ്വാഗതം ചെയ്തു.

2026 ജനുവരി 30-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. ‘യുഎഇയും കുവൈറ്റും: സഹോദരന്മാർ എന്നേക്കും’ എന്ന പേരിൽ ഒരാഴ്ച നീളുന്ന രീതിയിൽ സംഘടിപ്പിക്കുന്ന പ്രത്യേക ആഘോഷങ്ങളുടെ ഭാഗമായാണ് ഇത്.

Source: Dubai Media Office.
Source: Dubai Media Office.

ഇതിന്റെ ഭാഗമായി ദുബായ് വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രക്കാരുടെ പാസ്സ്പോർട്ടിൽ “യുഎഇയും കുവൈറ്റും: സഹോദരന്മാർ എന്നേക്കും” എന്ന മുദ്രാവാക്യം ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പ് പതിപ്പിക്കുന്നതിനൊപ്പം വിമാനത്താവളത്തിലെ ആഗമന ഹാളുകൾ കുവൈറ്റ് പതാകയുടെ നിറങ്ങളിൽ അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്.