രാജ്യത്തെ റോഡുകളിൽ അപകടകരമായ രീതിയിൽ വാഹനമോടിക്കുന്ന ട്രക്ക് ഡ്രൈവർമാർക്ക് റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി. 2026 സെപ്റ്റംബർ 24-നാണ് ROP ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
بعض السلوكيات الخاطئة قد تهدد سلامة الآخرين.. فلنجعل الطريق أكثر أمانًا بالتزامنا.
— شرطة عُمان السلطانية (@RoyalOmanPolice) September 24, 2026
کچھ غلط رویے دوسروں کی حفاظت کو خطرے میں ڈال سکتے ہیں.آئیے ان سے عہد کر کے سڑک کو محفوظ بنائیں.#شرطة_عمان_السلطانية pic.twitter.com/yBj2Fbcpwk
മറ്റ് റോഡ് ഉപയോക്താക്കൾക്ക് അപകടമുണ്ടാക്കിയേക്കാവുന്ന രീതിയിലുള്ള പെരുമാറ്റങ്ങൾ ഒഴിവാക്കാനും, സുരക്ഷിതമായ ഡ്രൈവിംഗ് രീതികൾ പിന്തുടരാനും ROP ട്രക്ക് ഡ്രൈവർമാരോട് ആഹ്വനം ചെയ്തിട്ടുണ്ട്. ROP-യുടെ കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക്കാണ് ഈ മുന്നറിയിപ്പ് നൽകിയത്.
അറബിക്, ഉറുദു ഭാഷകളിൽ പുറത്തിറക്കിയ ഒരു റോഡ് സുരക്ഷാ ബോധവൽക്കരണ വീഡിയോയിലൂടെ, ഒമാനിലെ റോഡുകളിൽ – പ്രത്യേകിച്ച് മരുഭൂമിയിലെയും മലനിരകളിലെയും പാതകളിൽ – ഭാരമേറിയ വാഹനങ്ങൾ ഓടിക്കുമ്പോൾ ഉണ്ടാകാവുന്ന വിവിധ അപകടസാധ്യതകളെക്കുറിച്ച് റോയൽ ഒമാൻ പോലീസ് അറിയിപ്പ് നൽകിയിട്ടുണ്ട്.
രാത്രികാലങ്ങളിൽ അപകടസാധ്യത വർദ്ധിപ്പിക്കുന്ന കേടായതോ, പൊട്ടിപോയതോ ആയിട്ടുള്ള പിൻഭാഗത്തെ ലൈറ്റുകൾ, വാഹനത്തിന്റെ സന്തുലിതാവസ്ഥയെ ബാധിച്ചേക്കാവുന്ന രീതിയിൽ ട്രക്കുകളിൽ അമിതഭാരം കയറ്റുന്നതിന്റെ അപകടങ്ങൾ തുടങ്ങിയവ പോലീസ് ഈ അറിയിപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
രാത്രികാലങ്ങളിൽ മറ്റ് വാഹനയാത്രക്കാരുടെ കാഴ്ചാപരിധി കുറയ്ക്കുകയും അതുവഴി റോഡിലെ മറ്റു വാഹനങ്ങൾക്ക് അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്ന പ്രവൃത്തികൾക്കെതിരെയും ROP മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ റോഡ് ഉപയോക്താക്കളോട് ROP ആഹ്വാനം ചെയ്തിട്ടുണ്ട്. സുരക്ഷിതമായ ഡ്രൈവിംഗ് ഒരു ഉത്തരവാദിത്തമാണെന്ന് ട്രക്ക് ഡ്രൈവർമാരെ പോലീസ് ഓർമ്മപ്പെടുത്തി.

