ദുബായ് T100 ട്രയാത്ലൺ മൂന്നാം പതിപ്പ് 2026 നവംബർ 13-ന് ആരംഭിക്കും. 2026 സെപ്റ്റംബർ 24-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Dubai is set to host the global Dubai T100 Triathlon, taking place from 13–15 November. More than 2,000 athletes representing 57 nationalities have already registered to take part in the event, which will be held at Al Mamzar for the first time.
— Dubai Media Office (@DXBMediaOffice) September 24, 2026
To register, visit:… pic.twitter.com/1D0RT1Futx
2026 നവംബർ 13 മുതൽ 15 വരെയാണ് മൂന്നാമത് ദുബായ് T100 ട്രയാത്ലൺ മത്സരം അരങ്ങേറുന്നത്. ദുബായ് സ്പോർട്സ് കൗൺസിന്റെ നേതൃത്വത്തിലാണ് ദുബായ് T100 ട്രയാത്ലൺ സംഘടിപ്പിക്കുന്നത്.
അൽ മംസാറിൽ വെച്ച് ഇതാദ്യമായാണ് ദുബായ് T100 ട്രയാത്ലൺ നടക്കുന്നത്. ഈ മത്സരത്തിൽ പങ്കെടുക്കുന്നതിനായി 57 രാജ്യങ്ങളിൽ നിന്നുള്ള 2,000-ത്തിലധികം കായികതാരങ്ങൾ ഇതിനകം രജിസ്റ്റർ ചെയ്തുകഴിഞ്ഞു.
2 കിലോമീറ്റർ നീന്തൽ, 80 കിലോമീറ്റർ സൈക്ലിംഗ്, 18 കിലോമീറ്റർ ഓട്ടം എന്നിവ ഉൾപ്പെടുത്തിയാണ് ദുബായ് T100 ട്രയാത്ലൺ മത്സരം നടത്തുന്നത്. T100 ട്രയാത്ലോൺ വേൾഡ് ടൂറിൽ ലോകത്തിലെ മികച്ച പ്രൊഫഷണൽ കായികതാരങ്ങൾ പിന്നിടുന്ന അതേ ദൂരമാണിത്.
ദുബായ് T100 ട്രയാത്ലൺ മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ജനറൽ രജിസ്ട്രേഷൻ https://t100triathlon.com/dubai/participate/ എന്ന വിലാസത്തിൽ ലഭ്യമാണ്. ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായാണ് ദുബായ് T100 ട്രയാത്ലൺ സംഘടിപ്പിക്കുന്നത്.
Cover Image: Dubai Media Office.

