മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനും ഭക്ഷ്യസുരക്ഷയെ പിന്തുണയ്ക്കുന്നതിനുമുള്ള ഒരു പദ്ധതിയ്ക്ക് തുടക്കം കുറിച്ചതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) അറിയിച്ചു. 2026 ഫെബ്രുവരി 4-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
.@EADTweets has launched the Hamdan bin Zayed: The World’s Richest Seas initiative to achieve one of the highest fish stock densities globally by 2030, coinciding with Abu Dhabi reaching 100 per cent on the Sustainable Fishing Index by the end of 2025. pic.twitter.com/akyGfZB51F
— مكتب أبوظبي الإعلامي (@ADMediaOffice) February 4, 2026
“ഹംദാൻ ബിൻ സായിദ്: ദി വേൾഡ്സ് റിച്ചസ്റ്റ് സീസ്” എന്ന പേരിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 2030 ആകുമ്പോഴേക്കും ആഗോളതലത്തിൽ തന്നെ ഏറ്റവും ഉയർന്ന മത്സ്യ സാന്ദ്രത കൈവരിക്കാൻ ലക്ഷ്യമിട്ട് കൊണ്ട് അബുദാബിയിലെ മത്സ്യസമ്പത്ത് ഗണ്യമായി വർദ്ധിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
യു എ ഇയുടെ ദേശീയ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്.
Cover Image: Abu Dhabi Media Office.

