ദുബായ്: റമദാനിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഗ്ലോബൽ വില്ലേജ് അറിയിപ്പ് നൽകി

featured GCC News

റമദാൻ മാസത്തിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഗ്ലോബൽ വില്ലേജ് അറിയിപ്പ് നൽകി. 2026 ഫെബ്രുവരി 9-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, റമദാനിൽ താഴെ പറയുന്ന സമയക്രമം പാലിച്ചാണ് ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കുന്നത്:

  • ഞായർ മുതൽ ബുധൻ വരെ – വൈകീട്ട് 5 മണിമുതൽ രാത്രി 1 മണിവരെ.
  • വ്യാഴം മുതൽ ശനി വരെ – വൈകീട്ട് 5 മണിമുതൽ രാത്രി 2 മണിവരെ.

റമദാൻ മാസത്തിൽ ഗ്ലോബൽ വില്ലേജിൽ അതിഗംഭീരമായ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നതാണ്.