ഒമാൻ: പുതിയ നിയന്ത്രണങ്ങൾ പ്രകാരം സ്റ്റാറ്റസ് ക്രമീകരിക്കാൻ ടൂറിസം സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി

GCC News

ഒമാനിലെ ടൂറിസം നിയമത്തിലെ പുതിയ നിയന്ത്രണങ്ങൾ പ്രകാരം സ്റ്റാറ്റസ് ക്രമീകരിക്കാൻ രാജ്യത്തെ ടൂറിസം, ഹോട്ടൽ സ്ഥാപനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടു. 2026 ജൂൺ 23-നാണ് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, ഒമാനിലെ ലൈസൻസുള്ള എല്ലാ ഹോട്ടൽ, ടൂറിസം സ്ഥാപനങ്ങളും ടൂറിസം നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങൾക്കനുസൃതമായി അവയുടെ പദവി ക്രമപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതാണ്.

2026 ഏപ്രിൽ 26-ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള മന്ത്രിതല തീരുമാനം നമ്പർ ‘1152/2/1/141/2026’ അനുസരിച്ചുള്ള നിയന്ത്രണങ്ങളിലെ വ്യവസ്ഥകൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹോട്ടലുകളും ടൂറിസം സ്ഥാപനങ്ങളും ചട്ടങ്ങളിൽ വ്യക്തമാക്കിയ സമയപരിധിക്കുള്ളിൽ എല്ലാ സ്റ്റാറ്റസ് ക്രമീകരണ നടപടിക്രമങ്ങളും പൂർത്തിയാക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.