ബഹ്‌റൈൻ: ജൂൺ 25 മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യത

GCC News

രാജ്യത്ത് 2026 ജൂൺ 25, വ്യാഴാഴ്ച മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയുള്ളതായി ബഹ്‌റൈൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 2026 ജൂൺ 23-നാണ് ബഹ്‌റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ജൂൺ 25 മുതൽ കാറ്റിന്റെ വേഗത മിതമായത് മുതൽ ശക്തം വരെയാകുമെന്നും പകൽ സമയങ്ങളിൽ ഇടയ്ക്കിടെ ശക്തി പ്രാപിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇത് തുടർന്നുള്ള ഏതാനം ദിവസങ്ങളിലും തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.

ഈ കാറ്റ് മൂലം തുറന്ന പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ പൊടിയും, മണലും മറ്റും ഉയരുന്നതിന് കരണമാകാമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ കാലയളവിൽ കടൽ പ്രക്ഷുബ്ധമാകുന്നതിനും സാധ്യതയുണ്ട്.