മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (MBZUAI) അഞ്ചാം വാർഷികത്തിന്റെ ഭാഗമായി സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ (CBUAE) പ്രത്യേക സ്മാരക നാണയങ്ങൾ പുറത്തിറക്കി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
CBUAE issues commemorative coins to mark 5th anniversary of Mohamed bin Zayed University of Artificial Intelligence#WamNews https://t.co/VNEat3CFO2 pic.twitter.com/zlkp48cJuD
— WAM English (@WAMNEWS_ENG) February 9, 2026
ഇതിന്റെ ഭാഗമായി സ്വർണ്ണം, വെള്ളി എന്നിവയിൽ തീർത്ത രണ്ട് പ്രത്യേക സ്മാരക നാണയങ്ങളാണ് CBUAE പുറത്തിറക്കിയിരിക്കുന്നത്.
2020-ൽ സർവകലാശാല ആദ്യ വിദ്യാർത്ഥി കൂട്ടായ്മയെ സ്വാഗതം ചെയ്തതിന്റെയും, 2020-2025 കാലയളവിൽ സർവകലാശാല കൈവരിച്ചിട്ടുള്ള നേട്ടങ്ങളുടെയും അനുസ്മരണം എന്ന രീതിയിലാണ് ഈ നാണയങ്ങൾ പുറത്തിറക്കിയത്.
ഈ സ്വർണ്ണ നാണയത്തിന്റെ മുൻവശത്തായി MBZUAI നോളജ് സെന്റർ, അഞ്ച് വർഷത്തെ കാലയളവിനെ സൂചിപ്പിക്കുന്നതിനായി “2020”, “2025” എന്നീ വർഷങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. അറബിയിലും ഇംഗ്ലീഷിലും രേഖപ്പെടുത്തിയിട്ടുള്ള “മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്”, “പവർ ഫ്രം നോളജ് റ്റു സെർവ്” എന്നീ ലിഖിതങ്ങളും സർവകലാശാലയുടെ ലോഗോയും രൂപകൽപ്പനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ നാണയത്തിന്റെ മറുവശത്ത് യു എ ഇയുടെ ദേശീയ ചിഹ്നം, അറബിയിലും ഇംഗ്ലീഷിലും രേഖപ്പെടുത്തിയിട്ടുള്ള “സെൻട്രൽ ബാങ്ക് ഓഫ് ദി യു എ ഇ” എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.
വെള്ളി നാണയത്തിന്റെ മുൻവശത്ത് 2020, 2025 എന്നീ വർഷങ്ങളോടൊപ്പം MBZUAI യുടെ നോളജ് സെന്റർ ചിത്രീകരിച്ചിരിക്കുന്നു. ഇതോടൊപ്പം സങ്കീർണ്ണമായ ജ്യാമിതീയ രൂപങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അറബിയിലും ഇംഗ്ലീഷിലും ‘മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ എന്ന പേരും അതിന്റെ ഔദ്യോഗിക ലോഗോയും ഇതിനോടൊപ്പം ചേർത്തിരിക്കുന്നു.

ഈ വെള്ളി നാണയത്തിന്റെ മറുവശത്ത് “AED50” എന്ന മൂല്യം രേഖപ്പെടുത്തിയിരിക്കുന്നു. അതിന് ചുറ്റും “സെൻട്രൽ ബാങ്ക് ഓഫ് ദി യു എ ഇ എന്ന് അറബിയിലും ഇംഗ്ലീഷിലും എഴുതിയിരിക്കുന്നു.
50 ഗ്രാം വീതം ഭാരമുള്ള 10 സ്വർണ്ണ നാണയങ്ങളും 500 വെള്ളി നാണയങ്ങളുമാണ് ഈ പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
WAM

