ദുബായ് ഇ-സ്പോർട്സ് ആൻഡ് ഗെയിംസ് ഫെസ്റ്റിവലിന്റെ (DEF) അഞ്ചാമത് പതിപ്പ് 2026 മെയ് 8-ന് ആരംഭിക്കും. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
Dubai Esports & Games Festival, organised by Dubai Festivals and Retail Establishment, part of the Dubai Department of Economy and Tourism, returns from 8 to 24 May 2026 at DWTC, marking its fifth and largest edition to date. Key highlights of the upcoming edition include the… pic.twitter.com/NERnTnhwtA
— Dubai Media Office (@DXBMediaOffice) February 24, 2026
2026 മെയ് 8 മുതൽ മെയ് 24 വരെയാണ് അഞ്ചാമത് ദുബായ് ഇ-സ്പോർട്സ് ആൻഡ് ഗെയിംസ് ഫെസ്റ്റിവൽ അരങ്ങേറുന്നത്. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് DEF 2026 സംഘടിപ്പിക്കുന്നത്.
ആഗോളതലത്തിലെ ഗെയിമിംഗ് മേഖലയിലെ അംഗങ്ങൾ ഈ മേളയിൽ പങ്കെടുക്കുന്നതാണ്. മേഖലയിലെ ഏറ്റവും വലിയ ഇ-സ്പോർട്സ്, ഗെയിമിംഗ് മേളയായ DEF-ൽ വിവിധ മത്സരങ്ങൾ, വിനോദപരിപാടികൾ, പ്രദർശനങ്ങൾ തുടങ്ങിയവ അരങ്ങേറുന്നതാണ്.
Cover Image: Dubai Media Office.

