മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനലിലേക്കുള്ള പ്രവേശനം സ്ഥിരീകരിച്ച ടിക്കറ്റുകളുള്ള യാത്രികർക്ക് മാത്രമായി പരിമിതപ്പെടുത്തി. 2026 മാർച്ച് 6-ന് രാത്രിയാണ് ഒമാൻ എയർപോർട്ട്സ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
#تنبيه#Announcement pic.twitter.com/O8JTvDu6v6
— مطارات عُمان (@OmanAirports) March 6, 2026
ഈ അറിയിപ്പ് പ്രകാരം, സ്ഥിരീകരിച്ച ടിക്കറ്റ് കൈവശമുള്ള യാത്രക്കാർക്ക് മാത്രമാണ് മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനലിലേക്ക് ഇനി പ്രവേശനം അനുവദിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇവർക്ക് വിമാനം പുറപ്പെടുന്നതിന് എട്ട് മണിക്കൂറിനുള്ളിൽ മാത്രമാണ് എയർപോർട്ട് ടെർമിനലിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
വിമാനത്താവളത്തിലെ യാത്രികരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും, വിമാനത്താവളത്തിന്റെ പ്രവർത്തന കാര്യക്ഷമത നിലനിർത്തുന്നതിനും ലക്ഷ്യമിട്ടാണ് ഇത്തരം ഒരു നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ പ്രവേശന നിയമം പാലിക്കണമെന്ന് ഒമാൻ എയർപോർട്ട്സ് അധികൃതർ യാത്രക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

