ഒമാൻ: മാസപ്പിറവി ദൃശ്യമായി; ഈദുൽ ഫിത്ർ മാർച്ച് 20-ന്

GCC News

ഒമാനിൽ ഈദുൽ ഫിത്ർ 2026 മാർച്ച് 20, വെള്ളിയാഴ്ചയായിരിക്കുമെന്ന് ഔകാഫ് മന്ത്രാലയം അറിയിച്ചു. 2026 മാർച്ച് 19-ന് രാത്രിയാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മാസപ്പിറവി സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നതിനായി ഒമാൻ മൂൺ സൈറ്റിംഗ് കമ്മിറ്റി 2026 മാർച്ച് 19-ന് ഒത്ത്ചേർന്നിരുന്നു.