യു എ ഇ: സർവകലാശാലകളിൽ 2026 മെയ് 8 വരെ ഓൺലൈൻ അധ്യയനം

GCC News

രാജ്യത്തെ മുഴുവൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 2026 മെയ് 8, വെള്ളിയാഴ്ച വരെ ഓൺലൈൻ അധ്യയനം ഏർപ്പെടുത്തിയതായി യു എ ഇ അധികൃതർ അറിയിച്ചു. 2026 മെയ് 4-ന് രാത്രിയാണ് യു എ ഇ മിനിസ്ട്രി ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് സയന്റിഫിക് റിസർച്ച് ഇക്കാര്യം അറിയിച്ചത്.

എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ അറിയിപ്പ് പ്രകാരം യു എ ഇയിലെ മുഴുവൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 2026 മെയ് 5, ചൊവാഴ്ച മുതൽ 2026 മെയ് 8, വെള്ളിയാഴ്ച വരെ താത്‌കാലികമായി ഓൺലൈൻ അധ്യയനം നടപ്പിലാക്കുന്നതാണ്.