രാജ്യത്തെ തൊഴിൽ കരാർ വ്യവസ്ഥകൾ കർശനമായി പാലിക്കാൻ തൊഴിലുടമകളോടും, ജീവനക്കാരോടും ഒമാൻ തൊഴിൽ മന്ത്രാലയം ആഹ്വാനം ചെയ്തു. 2026 മെയ് 14-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇത് സംബന്ധിച്ച ഒരു അറിയിപ്പ് പുറത്തിറക്കിയത്.
المادة ( 13 ) من قانون العمل ⚖️#وزارة_العمل pic.twitter.com/8xYF50yd68
— وزارة العمل -سلطنة عُمان (@Labour_OMAN) May 14, 2026
ഒമാനിലെ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 33 പ്രകാരം, തൊഴിൽ കരാറുകൾ എഴുതി രേഖപ്പെടുത്തുകയും, അറബിയിൽ രേഖപ്പെടുത്തുകയും വേണമെന്ന് മന്ത്രാലയം ഓർമ്മപ്പെടുത്തി. തൊഴിലുടമയുടെയും, ജീവനക്കാരന്റെയും കൈവശം സൂക്ഷിക്കുന്നതിനായി ഈ കരാറുകളുടെ രണ്ട് കോപ്പികൾ വേണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഇരു കക്ഷികളും ഒപ്പ് വെച്ചിട്ടുള്ള കരാറിന്റെ അംഗീകൃത അറബി പതിപ്പ് കൂടി ഉൾപ്പെടുത്തുന്ന പക്ഷം കരാറുകൾ മറ്റൊരു ഭാഷയിലും തയ്യാറാക്കാമെന്നും, ഇത്തരം സാഹചര്യത്തിൽ ഈ രണ്ട് പതിപ്പുകൾക്കും തുല്യ നിയമ സാധുതയുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. രേഖാമൂലമുള്ള തൊഴിൽ കരാർ നിലവിലില്ലാത്ത സാഹചര്യത്തിൽ നിയമപരമായി അംഗീകരിക്കപ്പെട്ട എല്ലാ തെളിവുകളിലൂടെയും തൊഴിലാളികൾക്ക് അവരുടെ അവകാശവാദങ്ങളും അവകാശങ്ങളും തെളിയിക്കാനുള്ള അവകാശം ഉണ്ടായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഒമാനിലെ നിയമപരമായ തൊഴിൽ നടപടിക്രമങ്ങളുടെ ഭാഗമായി തൊഴിൽ കരാറുകൾ യോഗ്യതയുള്ള അതോറിറ്റി അംഗീകരിക്കേണ്ടതാണ്.

