എമിറേറ്റിലെ സർക്കാർ മേഖലയിലെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2026 മെയ് 25, തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് ദുബായ് അധികൃതർ അറിയിച്ചു.
أصدرت دائرة الموارد البشرية لحكومة دبي تعميماً بشأن عطلة عيد الفطر للعام 1447 هجري، يفيد بتعطيل العمل في الهيئات والدوائر والمؤسسات بحكومة دبي اعتباراً من يوم الخميس الواقع في 19 مارس، على أن يُستأنف الدوام الرسمي يوم الإثنين 23 مارس 2026 pic.twitter.com/ZXLo3FEYvK
— DGHR (@dghr_gov) March 12, 2026
ദുബായ് ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്മെന്റാണ് (DGHR) ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ദുബായിലെ പൊതുമേഖലയിൽ 2026 മെയ് 25, തിങ്കളാഴ്ച മുതൽ മെയ് 29, വെള്ളിയാഴ്ച വരെ ഈദുൽ അദ്ഹ അവധിദിനങ്ങളായിരിക്കുമെന്ന് DGHR വ്യക്തമാക്കിയിട്ടുണ്ട്. ഈ അവധി ദുബായിലെ സർക്കാർ വകുപ്പുകൾ, സർക്കാർ സ്ഥാപനങ്ങൾ മുതലായവയ്‌ക്കെല്ലാം ബാധകമാണ്.
അവധിയ്ക്ക് ശേഷം സർക്കാർ മേഖലയിലെ പ്രവർത്തനങ്ങൾ 2026 ജൂൺ 1, തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്. ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, ഉപഭോക്തൃ സേവനങ്ങൾക്കും പൊതു സേവന സൗകര്യങ്ങൾക്കും ഉത്തരവാദിത്തമുള്ള സ്ഥാപനങ്ങൾ എന്നിവയ്ക്ക്, അവരുടെ സേവനങ്ങളുടെ തുടർച്ച ഉറപ്പാക്കുന്നതിനായി, പ്രവർത്തന ആവശ്യകതകൾക്ക് അനുസൃതമായി പ്രവൃത്തി സമയം നിശ്ചയിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്.

