2026-ലെ ഈദുൽ അദ്ഹ അവധിയുമായി ബന്ധപ്പെട്ട് വിവിധ പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമങ്ങളിലുള്ള മാറ്റങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി. 2026 മെയ് 22-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
أعلنت #هيئة_الطرق_و_المواصلات في دبي عن مواعيد العمل في جميع خدماتها خلال عطلة عيد الأضحى المبارك 1447 هجرية / 2026 ميلادية. وتشمل مراكز إسعاد المتعاملين، ومواقف المركبات الخاضعة للتعرفة، وحافلات المواصلات العامة، ومترو وترام دبي، ووسائل النقل البحري، ومراكز مزودي الخدمة (الفحص… pic.twitter.com/QjERskumOn— RTA (@rta_dubai) May 22, 2026
RTA നൽകുന്ന സേവനങ്ങളായ മെട്രോ, ട്രാം, കസ്റ്റമർ കെയർ സെന്ററുകൾ, വാഹന പരിശോധനാ കേന്ദ്രങ്ങൾ, പാർക്കിങ്ങ് സംവിധാനങ്ങൾ മുതലായവയുടെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധി ദിനങ്ങളിലെ സമയക്രമങ്ങളിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ ഈ അറിയിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും
RTA-യുടെ വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും ഈദുൽ അദ്ഹ അവധി ദിനങ്ങളിൽ പ്രവർത്തിക്കുന്നതല്ല. ഉം രമൂൽ, ദെയ്‌റ, അൽ ബർഷ, അൽ തവർ, അൽ കിഫാഫ് എന്നിവിടങ്ങളിലും, RTA ഹെഡ് ഓഫീസിലും പ്രവർത്തിക്കുന്ന RTA-യുടെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനെസ്സ് സെന്ററുകൾ 24 മണിക്കൂറും സേവനങ്ങൾ നൽകുന്നതാണ്.
മെട്രോ സമയങ്ങൾ
റെഡ് ലൈൻ
- ശനിയാഴ്ച – രാവിലെ 5 മുതൽ രാത്രി 1 മണി വരെ.
- ഞായറാഴ്ച – രാവിലെ 8 മുതൽ രാത്രി 1 മണി വരെ.
- തിങ്കൾ മുതൽ വെള്ളി വരെ – രാവിലെ 5 മുതൽ രാത്രി 1 മണി വരെ.
ഗ്രീൻ ലൈൻ
- ശനിയാഴ്ച – രാവിലെ 5 മുതൽ രാത്രി 1 മണി വരെ.
- ഞായറാഴ്ച – രാവിലെ 8 മുതൽ രാത്രി 1 മണി വരെ.
- തിങ്കൾ മുതൽ വെള്ളി വരെ – രാവിലെ 5 മുതൽ രാത്രി 1 മണി വരെ.
ട്രാം സമയങ്ങൾ
- ശനിയാഴ്ച – രാവിലെ 6 മുതൽ രാത്രി 1 മണി വരെ.
- ഞായറാഴ്ച – രാവിലെ 9 മുതൽ രാത്രി 1 മണി വരെ.
- തിങ്കൾ മുതൽ വെള്ളി വരെ – രാവിലെ 6 മുതൽ രാത്രി 1 മണി വരെ.
വാഹന പാർക്കിങ്ങ്
ദുബായിലെ ബഹുനില പാർക്കിങ്ങ് സംവിധാനങ്ങൾ ഒഴികെയുള്ള എല്ലാ പൊതു പാർക്കിംഗ് ഇടങ്ങളിലും 2026 മെയ് 25, തിങ്കളാഴ്ച മുതൽ മെയ് 29, വെള്ളിയാഴ്ച വരെ വാഹന പാർക്കിംഗ് സൗജന്യമായിരിക്കും.

