ഖത്തർ: വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യത; ചൂട് കൂടും

GCC News

രാജ്യത്ത് വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2026 മെയ് 28-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

حالة الطقس المتوقعة لعطلة نهاية الأسبوع#قطر#أرصاد_قطر

Weather forecast for the weekend#Qatar#qatarweather pic.twitter.com/pseFiCQI5M— أرصاد قطر (@qatarweather) May 28, 2026

ഈ അറിയിപ്പ് പ്രകാരം ഖത്തറിൽ ഈ വാരാന്ത്യത്തിൽ താപനില 45°C വരെ ഉയരുമെന്നും, കടൽത്തീരങ്ങളിൽ ശക്തമായ കാറ്റും കടൽക്ഷോഭവും ഉണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

2026 മെയ് 29, വെള്ളിയാഴ്ച പകൽ സമയങ്ങളിൽ താപനില 45°C വരെയെത്തുമെന്നും, രാത്രിയിൽ കുറഞ്ഞ താപനില 32°C ആയിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 25 നോട്ട് വരെ വേഗതയിൽ കാറ്റ് അനുഭവപ്പെടുന്നതിനും സാധ്യതയുണ്ട്.

മെയ് 30, ശനിയാഴ്ച കൂടിയ താപനില 44°C ആയിരിക്കുമെന്നും, കുറഞ്ഞ താപനില 30°C ആയിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 21 നോട്ട് വരെ വേഗതയിൽ വടക്ക്പടിഞ്ഞാറൻ കാറ്റ് അനുഭവപ്പെടുന്നതിനും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.