സൗദി വിദേശകാര്യ മന്ത്രിയുമായി എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി

GCC News

സൗദി വിദേശകാര്യ മന്ത്രി H.E. പ്രിൻസ് ഫൈസൽ ബിൻ ഫർഹാനുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി. 2026 മെയ് 27-ന് സൈപ്രസ്സിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

A good meeting with FM HH @FaisalbinFarhan of Saudi Arabia #GymnichForum

Appreciate his assessments and insights on the evolving situation in West Asia/Middle East.

🇮🇳 🇸🇦 pic.twitter.com/EdYnwP1oIb— Dr. S. Jaishankar (@DrSJaishankar) May 27, 2026

സൈപ്രസിലെ ലിമാസോളിൽ വെച്ച് അനൗപചാരിക വിദേശകാര്യ കൗൺസിൽ യോഗത്തോടനുബന്ധിച്ചായിരുന്നു ഈ കൂടിക്കാഴ്ച. സൗദി പ്രസ്സ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും അവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും ഇരുവരും വിശകലനം ചെയ്തു.

സൈപ്രസിലെ സൗദി അംബാസഡർ ഫവാസ് അൽഷുബൈലി ഈ യോഗത്തിൽ പങ്കെടുത്തു.