ഇന്ത്യ – ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രാബല്യത്തിൽ വന്നു

GCC News

ഇന്ത്യ – ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) 2026 ജൂൺ 1-ന് പ്രാബല്യത്തിൽ വന്നു. 2026 ജൂൺ 1-നാണ് ഇന്ത്യയുടെ വാണിജ്യ വ്യവസായ മന്ത്രി ശ്രീ. പിയുഷ് ഗോയെൽ ഇന്ത്യ – ഒമാൻ CEPA ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നതായി സ്ഥിരീകരിച്ചത്.

A new chapter unfolds 🇮🇳🇴🇲

As the India-Oman Comprehensive Economic Partnership Agreement (CEPA) comes into force today, I write about how it will deepen the economic & strategic ties between the two nations.

Guided by PM @NarendraModi ji’s vision of expanding India’s global… pic.twitter.com/yPYEokAbzS— Piyush Goyal (@PiyushGoyal) June 1, 2026

ഈ കരാർ ജിസിസിയിലേക്കും വിശാലമായ മിഡിൽ ഈസ്റ്റ് വിപണികളിലേക്കും ഇന്ത്യയുടെ പ്രവേശനം ശക്തിപ്പെടുത്തുകയും നൂറ്റാണ്ടുകൾ പഴക്കമുള്ള ഇന്ത്യ-ഒമാൻ ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ്. 2025-26 സാമ്പത്തിക വർഷത്തിൽ 11.18 ബില്യൺ യുഎസ് ഡോളറിലെത്തിയ വളരുന്ന ഉഭയകക്ഷി വ്യാപാരത്തെ ഈ കരാർ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യ – ഒമാൻ CEPA വ്യാപാരത്തിനും നിക്ഷേപത്തിനും പുതിയ അവസരങ്ങൾ തുറക്കുന്നതായി ഇന്ത്യയിലെ ഒമാൻ അംബാസഡർ ഇസ്സ സലേഹ് അബ്ദുല്ല അൽശൈബാനി ഈ കരാറിനെ സ്വാഗതം ചെയ്തുകൊണ്ട് ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളിലെയും സെൻസിറ്റീവ് വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം ഒന്നിലധികം മേഖലകളിൽ CEPA പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യാപാര ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും, പ്രൊഫഷണലുകൾക്കും നൂതനാശയക്കാർക്കും അവസരങ്ങൾ സൃഷ്ടിക്കുന്നതിനും, ദീർഘകാല സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഈ സുപ്രധാന വ്യാപാര കരാർ സഹായിക്കുമെന്ന് ഒമാനി പ്രതിനിധി വ്യക്തമാക്കി. വ്യാപാരം, നിക്ഷേപം, ബിസിനസ് സഹകരണം എന്നിവ കൂടുതൽ ആഴത്തിലാക്കാനുള്ള ഇരു രാജ്യങ്ങളുടെയും ശ്രമങ്ങളുടെ ഫലമായാണ് ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങളിൽ ഒരു പുതിയ അധ്യായം അടയാളപ്പെടുത്തിക്കൊണ്ട് ഈ കരാർ നിലവിൽ വന്നത്.

ഇന്ത്യയുമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് 2026 ഫെബ്രുവരിയിൽ ഔപചാരിക അംഗീകാരം നൽകിയിരുന്നു.

കഴിഞ്ഞ വർഷം ഡിസംബറിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മസ്‌കറ്റ് സന്ദർശന വേളയിലാണ് CEPA കരാറിലേർപ്പെടുന്നതിനായി ഇരുരാജ്യങ്ങളും ഒപ്പ് വെച്ചത്.

ഈ കരാർ 17 ട്രില്യൺ ഡോളർ വിപണിയിലേക്കുള്ള വാതിൽ തുറക്കുന്നതായി ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു.