റൂട്ട് 203 എന്ന ഷാർജ – മസ്കറ്റ് ബസ് സർവീസ് സമയക്രമത്തിൽ മാറ്റം വരുത്തിയതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (SRTA) അറിയിച്ചു. 2026 ജൂൺ 9-നാണ് SRTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
تُعلن هيئة الطرق والمواصلات بالشارقة عن تحديث مواعيد رحلات خط النقل بين المدن رقم (203) الرابط بين إمارة الشارقة وسلطنة عُمان الشقيقة (صحار – مسقط)، انطلاقاً من محطة الجبيل للحافلات، وذلك في إطار جهودها المستمرة لتطوير خدمات النقل الإقليمي وتعزيز سهولة التنقل بين الوجهتين.… pic.twitter.com/Sx5YxmBjIr
— هيئة الطرق و المواصلات في الشارقة (@RTA_Shj) June 9, 2026
ഷാർജയിൽ നിന്ന് ഒമാനിലെ മസ്കറ്റ്, സൊഹാർ എന്നീ നഗരങ്ങളിലേക്കും തിരികെയും യാത്രാ സേവനങ്ങൾ നൽകുന്നതാണ് ഈ ഇന്റർസിറ്റി ബസ് റൂട്ട്. ഷാർജയിലെ അൽ ജുബൈൽ ബസ് സ്റ്റേഷനിൽ നിന്നാണ് ഈ ബസ് സർവീസ് നടത്തുന്നത്.
റൂട്ട് 203 ബസ് സർവീസ് പുതുക്കിയ സമയക്രമം:
- ഷാർജയിൽ നിന്ന് മസ്കറ്റിലേക്കുള്ള സർവീസുകൾ – രാവിലെ 6.30, വൈകീട്ട് 3.30, രാത്രി 8.30 എന്നീ സമയങ്ങളിൽ പുറപ്പെടുന്നതാണ്.
- മസ്കറ്റിൽ നിന്ന് ഷാർജയിലേക്കുള്ള സർവീസുകൾ – രാവിലെ 7.00, ഉച്ചയ്ക്ക് 1.30, വൈകീട്ട് 3.00 എന്നീ സമയങ്ങളിൽ പുറപ്പെടുന്നതാണ്.
Cover Image: @RTA_Shj.

