രാജ്യത്ത് 2026 ജൂൺ 23 മുതൽ മൂന്ന് ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അറിയിപ്പ് പ്രകാരം യു എ ഇയിൽ 2026 ജൂൺ 23 മുതൽ ജൂൺ 25 വരെ മഴയ്ക്ക് സാധ്യതയുണ്ട്. ഈ കാലയളവിൽ മൂടൽമഞ്ഞ്, താപനിലയിൽ ഇടിവ് എന്നിവയ്ക്കും സാധ്യതയുണ്ട്.
രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ, പ്രത്യേകിച്ച് കിഴക്കൻ പ്രദേശങ്ങളിൽ മഴ പെയ്യുമെന്നും, ചില തീരദേശ, ഉൾനാടൻ പ്രദേശങ്ങളിൽ ഈർപ്പമുള്ള കാലാവസ്ഥ മൂടൽമഞ്ഞിന് കാരണമാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ജൂൺ 25 മുതൽ രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ അന്തരീക്ഷ താപനില കുറയുന്നതാണ്. തുറന്ന പ്രദേശങ്ങളിൽ വടക്കുപടിഞ്ഞാറൻ കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരുന്നതിനും സാധ്യതയുണ്ട്.

