രാജ്യത്ത് ഈ വാരാന്ത്യത്തിൽ ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2026 ഓഗസ്റ്റ് 13-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
حالة الطقس المتوقعة لعطلة نهاية الأسبوع #قطر #أرصاد_قطر
— أرصاد قطر (@qatarweather) August 13, 2026
Weather forecast for the weekend#Qatar#qatarweather pic.twitter.com/aRjvH6J5pk
ചില പ്രദേശങ്ങളിൽ തുടക്കത്തിൽ മൂടൽമഞ്ഞിന് സാധ്യതയുണ്ട്. വാരാന്ത്യത്തിൽ പകൽസമയത്ത് ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥ തുടരുന്നതാണ്.
താപനില 34°C മുതൽ 45°C വരെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ച, വടക്കുകിഴക്ക് – കിഴക്ക് ദിശയിൽ 5 മുതൽ 15 നോട്ട് വരെ വേഗതയിൽ കാറ്റ് വീശുന്നതാണ്.
ശനിയാഴ്ച, തെക്ക് പടിഞ്ഞാറ് – തെക്കുകിഴക്ക് ദിശയിൽ 5 മുതൽ 15 നോട്ട് വരെ വേഗതയിൽ കാറ്റ് വീശുന്നതും, തുടർന്ന് കാറ്റിന്റെ ദിശ വടക്കുകിഴക്കിലേക്ക് മാറുന്നതുമാണ്. കടൽ സ്ഥിതി താരതമ്യേന ശാന്തമായിരിക്കും. 1 മുതൽ 3 അടി വരെ ഉയരമുള്ള തിരമാലകൾ അനുഭവപ്പെടുന്നതാണ്.

