പത്താമത് ദുബായ് ഫിറ്റ്നസ് ചലഞ്ച് 2026 ഒക്ടോബർ 31-ന് ആരംഭിക്കും. 2026 ഓഗസ്റ്റ് 13-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Dubai will mark the tenth edition of the Dubai Fitness Challenge from 31 October to 29 November 2026, building on its impact in making physical activity an integral part of daily life. Over 30 days, residents and visitors will be encouraged to commit to 30 minutes of activity… pic.twitter.com/C5Bt1lMHLt
— Dubai Media Office (@DXBMediaOffice) August 13, 2026
2026 ഒക്ടോബർ 31-ന് ആരംഭിക്കുന്ന ഇത്തവണത്തെ ദുബായ് ഫിറ്റ്നസ് ചലഞ്ച് 2026 നവംബർ 29 വരെ നീണ്ട് നിൽക്കും. മുപ്പത് ദിവസം നീണ്ട് നിൽക്കുന്ന ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി ദുബായ് നഗരത്തിന്റെ വിവിധ ഇടങ്ങളിലായി വ്യത്യസ്ത ഫിറ്റ്നസ് പരിപാടികൾ അരങ്ങേറുന്നതാണ്.
എമിറേറ്റിലെ നിവാസികൾക്കിടയിലും, സന്ദർശകർക്കിടയിലും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഓരോ വർഷവും ദുബായ് ഫിറ്റ്നസ് ചലഞ്ച് നടത്തുന്നത്. ജീവിതക്രമത്തിൽ കായിക വിനോദങ്ങളുടെയും, വ്യായാമത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ദുബായ് ഫിറ്റ്നസ് ചലഞ്ച് സമൂഹത്തിൽ അവബോധം വളർത്തുന്നു.
ഒരു മാസത്തെ കാലയളവിൽ ദിനവും 30 മിനിറ്റ് വീതം വിവിധ കായിക വിനോദങ്ങളിലും, ഫിറ്റ്നസ് പ്രവർത്തങ്ങളിലും ഏർപ്പെടാൻ എല്ലാ പ്രായത്തിലുമുള്ള, കഴിവുള്ള, ഫിറ്റ്നസ് തലങ്ങളിലുള്ള നിവാസികളെയും സന്ദർശകരെയും ദുബായ് ഫിറ്റ്നസ് ചലഞ്ച് ആഹ്വാനം ചെയ്യുന്നു. ദുബായ് റൺ, ദുബായ് റൈഡ്, ദുബായ് സ്റ്റാൻഡ്അപ്പ് പാഡിൽ, ദുബായ് യോഗ തുടങ്ങിയ പടിപടികൾ ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി നടക്കുന്നതാണ്.
ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ 2017-ലാണ് ദുബായ് ഫിറ്റ്നസ് ചലഞ്ച് എന്ന പേരിലുള്ള ഈ പരിപാടിയ്ക്ക് തുടക്കമിട്ടത്. ദുബായിയെ ലോകത്തിലെ ഏറ്റവുംആരോഗ്യമുള്ള നഗരമാക്കാൻ ലക്ഷ്യമിട്ടാണ് അദ്ദേഹം ഇത്തരം ഒരു പരിപാടിയ്ക്ക് രൂപം നൽകിയത്.
WAM

