ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനവുമായി ഖത്തർ പോസ്റ്റ്

GCC News

ഇന്ത്യാ പോസ്റ്റ്, യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ എന്നിവരുമായി സഹകരിച്ച് കൊണ്ട് ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള ഒരു സേവനം ആരംഭിച്ചു. 2026 ഓഗസ്റ്റ് 15-നാണ് ഖത്തർ പോസ്റ്റ് ഇക്കാര്യം അറിയിച്ചത്.

ഈ മണി ട്രാൻസ്ഫർ സേവനം ഉപയോഗിച്ച് കൊണ്ട് ഖത്തറിൽ നിന്ന് ഇന്ത്യയിലേക്ക് പണമയക്കാനാകുന്നതാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങളോട് അനുബന്ധിച്ചാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്.

ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് (UPI) നൽകുന്ന പോസ്ട്രാൻസ്ഫർ (PosTransfer) സേവനം വഴി ഖത്തറിലെ ഉപഭോക്താക്കൾക്ക് ഇന്ത്യയിലെ ഗുണഭോക്താക്കളിലേക്ക് പണം അയക്കുന്നതിന് ഇതിലൂടെ സാധിക്കുന്നതാണ്. ഇത് തപാൽ സേവനങ്ങളും ആധുനിക ഡിജിറ്റൽ സേവനങ്ങളും തമ്മിലുള്ള സംയോജനം വർദ്ധിപ്പിക്കുന്നു.

ഖത്തറിലെ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾക്ക് അവരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള കൂടുതൽ സൗകര്യങ്ങൾ നൽകുന്നതിനും, ഇന്ത്യയിലെ അവരുടെ കുടുംബങ്ങൾക്ക് ഫണ്ട് കൈമാറുന്നതിനുള്ള പ്രക്രിയ സുഗമമാക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു.