സൗദി അറേബ്യ: വിവിധ പ്രദേശങ്ങളിൽ ഓഗസ്റ്റ് 22 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

GCC News

രാജ്യത്തിൻറെ വിവിധ പ്രദേശങ്ങളിൽ 2026 ഓഗസ്റ്റ് 22 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2026 ഓഗസ്റ്റ് 16-നാണ് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, ഓഗസ്റ്റ് 22, ശനിയാഴ്ച വരെ സൗദി അറേബ്യയുടെ പല ഭാഗങ്ങളിലും ശക്തമായ ഇടിമിന്നലും മഴയും ഉണ്ടാകാനിടയുണ്ട്. ആഴ്ചയുടെ അവസാനത്തിൽ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുകയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

അസീർ, ജസാൻ, അൽ ബഹ, മക്ക, നജ്‌റാൻ, റിയാദ്, മദീന, കിഴക്കൻ പ്രവിശ്യ എന്നിവയുടെ ചില ഭാഗങ്ങളിൽ ഇടയ്ക്കിടെ മഴ പെയ്യുമെന്നും പിന്നീട് വാരാന്ത്യത്തോടെ അത് ശക്തി പ്രാപിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.