ഫോർമുല 1 അബുദാബി ഗ്രാൻഡ് പ്രീ 2026 ഡിസംബർ 3-ന് ആരംഭിക്കും. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2026 ഫോർമുല 1 ലോക ചാമ്പ്യൻഷിപ്പ് സീസണിലെ അവസാന റേസായി ഫോർമുല 1 എത്തിഹാദ് എയർവേയ്‌സ് അബുദാബി ഗ്രാൻഡ് പ്രീ 2026 ഡിസംബർ 3 മുതൽ ഡിസംബർ 6 വരെ യാസ് മറീന സർക്യൂട്ടിൽ വെച്ച് നടക്കുന്നതാണ്.
ഈ സീസണിലെ അവസാന റേസ് അബുദാബിയിൽ നടത്താനുള്ള ഒരുക്കങ്ങൾ പദ്ധതി പ്രകാരം പുരോഗമിക്കുകയാണെന്ന് ഫോർമുല വൺ പ്രസിഡന്റും സിഇഒയുമായ സ്റ്റെഫാനോ ഡൊമെനിക്കലി സ്ഥിരീകരിച്ചിട്ടുണ്ട്.
WAM

