വീടുകൾ, കെട്ടിടങ്ങൾ തുടങ്ങിയവയുടെ പ്രവേശന കവാടങ്ങൾ, എക്‌സിറ്റുകൾ എന്നിവയ്ക്ക് തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഗതാഗത നിയമലംഘനമാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രലയം മുന്നറിയിപ്പ് നൽകി. 2026 സെപ്റ്റംബർ 3-നാണ് ഖത്തർ ആഭ്യന്തര മന്ത്രലയം ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
Ensuring proper parking in front of homes, without blocking entrances or obstructing the movement of vehicles, helps respect the rights of others and keeps you from receiving a traffic violation.#TrafficQatar #MOIQatar pic.twitter.com/DF5pJoBKuY
— Ministry of Interior – Qatar (@MOI_QatarEn) September 3, 2026
ഖത്തറിലെ ട്രാഫിക് നിയമങ്ങളിലെ ആർട്ടിക്കിൾ 78, ക്ലോസ് 4 പ്രകാരം വീടുകളുടെയും കെട്ടിടങ്ങളുടെയും പ്രവേശന കവാടങ്ങളോ എക്സിറ്റുകളോ തടയുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് 300 റിയാൽ പിഴ ചുമത്തുന്നതാണെന്ന് മന്ത്രാലയം ഓർമ്മപ്പെടുത്തി. ഇതിന് പുറമെ ഇത്തരം നിയമലംഘനങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസിൽ മൂന്ന് ബ്ലാക്ക് പോയിന്റുകൾ ചുമത്തുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഇത്തരം നിയമലംഘനങ്ങൾ വാഹനങ്ങളുടെ ചലനത്തെ തടസ്സപ്പെടുത്തുന്നതിന് പുറമെ മറ്റുള്ളവരുടെ അവകാശങ്ങളും താൽപ്പര്യങ്ങളും തടയുന്നതിന് തുല്യമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യുന്ന അവസരത്തിൽ കെട്ടിടങ്ങളുടെയും, വീടുകളുടെയും പ്രവേശന കവാടങ്ങളും പുറത്തേക്കുള്ള വഴികളും തടസപ്പെടുത്തുന്നില്ലെന്ന് ഉറപ്പ് വരുത്താൻ മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.
Cover Image: Pixabay.

