ഒമാനിലെ സ്വകാര്യ പരിശീലന സ്ഥാപനങ്ങൾ അനുമതിയില്ലാതെ ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ ലോഗോയും പേരും ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. 2026 സെപ്റ്റംബർ 6-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
تعميم بشأن ضوابط استخدام شعار وزارة العمل في منشورات المؤسسات التدريبية الخاصة#وزارة_العمل pic.twitter.com/sDLDpg895F
— وزارة العمل -سلطنة عُمان (@Labour_OMAN) September 6, 2026
മുൻകൂർ രേഖാമൂലമുള്ള അനുമതിയില്ലാതെ പരസ്യങ്ങളിലും പ്രസിദ്ധീകരണങ്ങളിലും മാർക്കറ്റിംഗ് മെറ്റീരിയലുകളിലും സ്വകാര്യ പരിശീലന സ്ഥാപനങ്ങൾ മന്ത്രാലയത്തിന്റെ ലോഗോയോ പേരോ ഉപയോഗിക്കുന്നതിന് ഒമാൻ തൊഴിൽ മന്ത്രാലയം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പരിശീലന പരിപാടികളുമായി ബന്ധപ്പെട്ട പ്രമോഷണൽ, മീഡിയ മെറ്റീരിയലുകൾക്കും, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കത്തിനും ഈ നിയന്ത്രണം ബാധകമാണ്.
സ്വകാര്യ പരിശീലന സ്ഥാപനങ്ങൾ പരസ്യങ്ങളിലും മറ്റ് പ്രമോഷണൽ ഉള്ളടക്കങ്ങളിലും ആവശ്യമായ അനുമതി വാങ്ങാതെ മന്ത്രാലയത്തിന്റെ ലോഗോയോ, പേരോ ഉപയോഗിക്കുന്നതായി കണ്ടെത്തിയതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പരസ്യങ്ങൾ, പ്രസിദ്ധീകരണങ്ങൾ, മാധ്യമങ്ങൾ അല്ലെങ്കിൽ മാർക്കറ്റിംഗ് മെറ്റീരിയലുകൾ, സോഷ്യൽ മീഡിയ എന്നിവയിൽ മന്ത്രാലയത്തിന്റെ ലോഗോയോ പേരോ ഉപയോഗിക്കുന്നതിന് മുമ്പ് സ്വകാര്യ പരിശീലന സ്ഥാപനങ്ങൾ തൊഴിൽ മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പിൽ നിന്ന് മുൻകൂർ രേഖാമൂലമുള്ള അനുമതി നേടിയിരിക്കണം.
ഔദ്യോഗിക അംഗീകാരമോ രേഖകളോ ഇല്ലാതെ തൊഴിൽ മന്ത്രാലയവുമായി ഔദ്യോഗിക അക്രഡിറ്റേഷൻ, സ്പോൺസർഷിപ്പ്, പങ്കാളിത്തം അല്ലെങ്കിൽ സഹകരണം എന്നിവ ഉണ്ടെന്ന് സൂചിപ്പിക്കുന്ന ഏതെങ്കിലും ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് സ്ഥാപനങ്ങളെ ഈ അറിയിപ്പിലൂടെ വിലക്കിയിട്ടുണ്ട്.

