സൗദി അറേബ്യ: സെപ്റ്റംബർ 22 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

GCC News

രാജ്യത്തിൻറെ വിവിധ മേഖലകളിൽ വരും ദിനങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴ തുടരാനിടയുണ്ടെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിപ്പ് നൽകി. 2026 സെപ്റ്റംബർ 17-നാണ് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഈ അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ 2026 സെപ്റ്റംബർ 22, ചൊവാഴ്ച വരെ വ്യത്യസ്ത തീവ്രതയിലുള്ള ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

ഈ കാലയളവിൽ ജസാൻ, അസീർ, അൽ-ബഹ മേഖലകളിൽ ഇടിയോട് കൂടിയ കനത്ത മഴ, പെട്ടന്നുള്ള വെള്ളപ്പൊക്കം, ആലിപ്പഴം പൊഴിയൽ, കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ട്. മക്ക, നജ്‌റാൻ പ്രദേശങ്ങളിലും സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.