യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ചു.
UAE President and Indian Prime Minister discuss bilateral ties and regional developments#WamNews https://t.co/1ZCKegdnXQ pic.twitter.com/5aad9xLiXr
— WAM English (@WAMNEWS_ENG) September 18, 2026
2026 സെപ്റ്റംബർ 18-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഉഭയകക്ഷി ബന്ധങ്ങളും പ്രാദേശിക സംഭവവികാസങ്ങളും ഇരുവരും ചർച്ച ചെയ്തു.
സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കുന്നതിലും പ്രാദേശിക സ്ഥിരത ശക്തിപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സംബന്ധിച്ചും ചർച്ചകൾ നടന്നു. ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ചിട്ടുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനെ (CEPA) അടിസ്ഥാനമാക്കി ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള അവസരങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
മോദിക്ക് ജന്മദിനാശംസകൾ നേർന്ന യു എ ഇ പ്രസിഡണ്ട്, ഇന്ത്യയുടെ പുരോഗതിയിലും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിലും അദ്ദേഹത്തിന് നല്ല ആരോഗ്യവും കൂടുതൽ വിജയവും ആശംസിച്ചു. യു എ ഇ പ്രസിഡന്റിന് നന്ദി പറഞ്ഞ മോദി, ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും പ്രയോജനത്തിനായി ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാനുള്ള തന്റെ പ്രതിബദ്ധത ആവർത്തിച്ചു.
WAM

