ദുബായ് മിറക്കിൾ ഗാർഡൻ 2026 ഒക്ടോബർ 8-ന് തുറക്കും

GCC News

ദുബായ് മിറക്കിൾ ഗാർഡൻ പതിനഞ്ചാം സീസൺ 2026 ഒക്ടോബർ 8-ന് തുറക്കും. ദുബായ് മിറക്കിൾ ഗാർഡൻ ഔദ്യോഗിക വെബ്‌സൈറ്റിൽ പുതിയ സീസണിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

ലോകത്തെ ഏറ്റവും വലിയ സ്വാഭാവിക പൂന്തോട്ടമാണ് ദുബായ് മിറക്കിൾ ഗാർഡൻ. അതിഗംഭീരമായ പുഷ്പ പ്രദർശനങ്ങൾ, ആകർഷണങ്ങൾ, കുടുംബ സൗഹൃദ പ്രവർത്തനങ്ങൾ എന്നിവയുമായാണ് ദുബായ് മിറക്കിൾ ഗാർഡൻ പുതിയ സീസണിൽ അതിഥികളെ വരവേൽക്കുന്നതിന് ഒരുങ്ങുന്നത്.

പുതിയ സീസണിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ:

യു എ ഇ നിവാസികൾക്ക് (എമിറേറ്റ്സ് ഐ ഡി നിർബന്ധം)

  • മുതിർന്നവർക്ക് – 70 ദിർഹം.
  • കുട്ടികൾക്ക് – 50 ദിർഹം.
  • 3 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.

എമിറേറ്റ്സ് ഐ ഡി ഇല്ലാത്തവർക്കുള്ള സാധാരണ ടിക്കറ്റ് നിരക്ക്

  • മുതിർന്നവർക്ക് – 100 ദിർഹം.
  • കുട്ടികൾക്ക് – 80 ദിർഹം.
  • 3 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.

ദുബായ് മിറക്കിൾ ഗാർഡൻ, ദുബായ് ബട്ടർഫ്ലൈ ഗാർഡൻ എന്നിവ ഉൾപ്പെടുന്ന കോംബോ ടിക്കറ്റിന് 140 ദിർഹമാണ് ഈടാക്കുന്നത്.