സന്ദർശകർക്കായി ഗ്ലോബൽ വില്ലേജിലേക്ക് സർവീസ് നടത്തുന്ന നാല് ബസ് റൂട്ടുകളുടെ സേവനം പുനരാരംഭിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2026 ഒക്ടോബർ 12-നാണ് ദുബായ് RTA ഇക്കാര്യം അറിയിച്ചത്.
تستأنف #هيئة_الطرق_و_المواصلات في دبي خدمات النقل المخصصة للقرية العالمية، تزامناً مع انطلاق موسم القرية العالمية الحادي والثلاثين، وذلك في إطار جهود الهيئة المُتواصلة لتعزيز تكامل منظومة النقل العام وتوفير خيارات تنقّل مريحة وآمنة ومستدامة لزوار أحد أبرز الوجهات السياحية والترفيهية في الإمارة. وتهدف الهيئة من خلال هذه الخدمات إلى تسهيل وصول الزوار إلى القرية العالمية والاستمتاع بتجربة تنقّل استثنائية، بما يواكب المكانة العالمية، التي تتمتع بها دبي على خارطة السياحة والترفيه. لقراءة الخبر، يرجى زيارة الموقع الإلكتروني https://t.co/cr4RSJR5cG
— RTA (@rta_dubai) October 12, 2026
ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ 2026 ഒക്ടോബർ 14 മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുന്ന സാഹചര്യത്തിലാണിത്.
സന്ദർശകർക്കും, വിനോദസഞ്ചാരികൾക്കും യാത്രാ സേവനങ്ങൾ നൽകുന്നതിനായാണ് RTA നാല് ലക്ഷുറി ബസ് സർവീസുകൾ പുനരാരംഭിക്കുന്നത്.
താഴെ പറയുന്ന ബസ് റൂട്ടുകളാണ് ഗ്ലോബൽ വില്ലേജിലേക്ക് സർവീസ് നടത്തുന്നത്:
- റാഷിദിയ സ്റ്റേഷനിൽ നിന്നുള്ള റൂട്ട് 102. ഓരോ 60 മിനിറ്റിലും ഒരു സർവീസ്.
- യൂണിയൻ ബസ് സ്റ്റേഷനിൽ നിന്നുള്ള റൂട്ട് 103. ഓരോ 40 മിനിറ്റിലും ഒരു സർവീസ്.
- അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്നുള്ള റൂട്ട് 104. ഓരോ 60 മിനിറ്റിലും ഒരു സർവീസ്.
- മാൾ ഓഫ് എമിറേറ്റ്സ് മെട്രോ സ്റ്റേഷനിൽ നിന്നുള്ള റൂട്ട് 106. ഓരോ 60 മിനിറ്റിലും ഒരു സർവീസ്.
ഗ്ലോബൽ വില്ലേജിനകത്ത് ടൂറിസ്റ്റുകൾക്കായി നടത്തുന്ന ഇലക്ട്രിക്ക് അബ്ര (പരമ്പരാഗത ബോട്ട്) സേവനങ്ങളും RTA പുനരാരംഭിക്കുന്നതാണ്. രണ്ട് ഇലക്ട്രിക്ക് അബ്രകളാണ് ഈ സേവനങ്ങൾക്കായി RTA ഉപയോഗിക്കുന്നത്.
Cover Image: Dubai RTA.

